മന്ത്രിസഭയില്‍ 21 പേര്‍; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും; ചീഫ് വിപ്പ് പദവിയും മന്ത്രിയും ജോസ് വിഭാഗത്തിന്

  • 17/05/2021



തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവന്‍ അറിയിച്ചു. 

21 അംഗങ്ങളുളള സര്‍ക്കാരില്‍ സിപിഎമ്മിലെ 12 മന്ത്രിമാര്‍ ഉണ്ടാകും. സിപിഐയിലെ നാല് പേര്‍, കേരളാ കോണ്‍ഗ്രസ് എം ഒന്ന്, ജനതാദള്‍ എസ് ഒന്ന്, എന്‍സിപി ഒന്ന് എന്നിങ്ങനെയാണ് മന്ത്രി പദവി. 

സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും നല്‍കും. ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ്എമ്മിനാണ്. 

ജനാധിപത്യ കേരള കോണ്‍ഗ്രസിലെയും ഐഎന്‍എല്ലിലെയും മന്ത്രിമാര്‍ ആദ്യ രണ്ടര വര്‍ഷവും തുടന്നുള്ള ഊഴം കേരള കോണ്‍ഗ്രസ് ബിയും കോണ്‍ഗ്രസ് എസും പങ്കിടും. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. 

അതേസമയം, സര്‍ക്കാരില്‍ കെ.കെ.ശൈലജ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിനൊപ്പം സിപിഐയും പുതുമുഖങ്ങളെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും വിവരമുണ്ട്.

Related News