രണ്ട് തവണ കോവിഡ്; വി എസ് സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 18/05/2021



തൃശൂര്‍: കടുത്ത ചുമയെ തുടര്‍ന്ന് മന്ത്രി വി എസ് സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊവിഡിനെതിരെയുള്ള സര്‍ക്കാരിന്റെ പോരാട്ടത്തില്‍ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ ആദ്യം കൊവിഡ് ബാധിതനായത്. ശ്വാസംമുട്ടലിന് ഇന്‍ഹേലര്‍ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആയിരുന്നു ചികിത്സ.

അലര്‍ജി ഉള്ളതിനാല്‍ അദ്ദേഹത്തിന് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴി!ഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സുനില്‍കുമാറിന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചത്.

Related News