ഇനി മുതല്‍ കല്ല്യാണം അല്ല, സത്യപ്രതിജ്ഞ ചടങ്ങ്; അതാണെങ്കില്‍ 500 പേര്‍ക്ക് പങ്കെടുക്കാലോ; സര്‍ക്കാരിന് വിമര്‍ശന പൊങ്കാല

  • 18/05/2021



രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സറ്റേഡിയത്തില്‍ നടക്കുന്നതിനെതിരെ ശക്തമായ പ്രതിക്ഷേധം ആണ് നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അത്യാവശ്യം വേണ്ട ആള്‍ക്കാര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. മെയ് 20നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സറ്റേഡിയത്തില്‍ നടക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ സംഭവം ട്രോളുകളില്‍ നിറയുകയാണ്.
1.jpg

ദിവസവും ആയിരക്കണക്കിന് ആളുകളെ മാസ്‌ക് വെയ്ക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും എതിരെ കേസ് എടുക്കുന്നുണ്ട്.. ഇത് അപ്പോള്‍ എന്ത് കഥ എന്നാണ് ട്രോളുകള്‍ എത്തിയിരിക്കുന്നത്.

സത്യപ്രതിജ്ഞ ചടങ്ങിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് വളരെ ധാര്‍മികതയോടും ഉത്തരവാദിത്വത്തോടും കൂടി പ്രവര്‍ത്തിച്ച അതേ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി തീര്‍ത്തും ഞെട്ടലുണ്ടാക്കുന്ന ഒന്നാണെന്ന് നടി പാര്‍വതി പ്രതികരിച്ചു.

'വിര്‍ച്വലായി ചടങ്ങ് നടത്തി സര്‍ക്കാര്‍ മാതൃക ആകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം'സിഎംഒ കേരളയെ ഉദ്ധരിച്ചുകൊണ്ടാണ് പാര്‍വതിയുടെ ട്വീറ്റ്. '500 പേര്‍ എന്നത് വലിയൊരു സംഖ്യ അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേസുകള്‍ ഇപ്പോഴും ഉയരുകയാണ്. നമ്മള്‍ അന്തിമഘട്ടത്തില്‍ പോലും എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ടിക്കാന്‍ അവസരമുണ്ടായിരിക്കേ, ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചത് തീര്‍ത്തും തെറ്റാണെ'ന്ന് പാര്‍വതി വ്യക്തമാക്കുന്നു.
2.jpg
3.jpg

Related News