കെകെ ശൈലജ പുറത്ത്; മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍, എംബി രാജേഷ് സ്പീക്കര്‍

  • 18/05/2021



തിരുവനന്തപുരം: കെകെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇല്ല. മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോള്‍ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 

മന്ത്രിമാര്‍ (സിപിഐഎം): കെ രാധാകൃഷ്ണന്‍, എം.വി ഗോവിന്ദന്‍. കെ.എന്‍ ബാലഗോപാല്‍, പി രാജീവ്, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വീണ ജോര്‍ജ്, ആര്‍ ബിന്ദു, പി.എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍. എംബി രാജേഷ് സ്പീക്കറാകും.

സിപിഐ സംസ്ഥാന കൗണ്‍സിലും എക്‌സിക്യൂട്ടീവും ചേര്‍ന്നാണ് നാല് മന്ത്രിമാരേയും തെരഞ്ഞെടുത്തത്. പി.പ്രസാദ്, കെ.രാജന്‍, ജി.ആര്‍.അനില്‍, ജെ.ചിഞ്ചുറാണി എന്നിവരാണ് സിപിഐയില്‍ നിന്നുള്ള മന്ത്രിമാര്‍. ഇ.ചന്ദ്രശേഖരന്‍ നിയമസഭാകക്ഷി നേതാവാകും കെ.രാജനാവും ഡെപ്യൂട്ടി ലീഡര്‍. പാര്‍ട്ടി വിപ്പായി ഇ.കെ.വിജയനേയും തെരഞ്ഞെടുത്തു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തിട്ടുണ്ട്. 

Related News