'ആ 500ല്‍ ഞങ്ങളില്ല'; നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍

  • 18/05/2021



'ആ 500ല്‍ ഞങ്ങളില്ല' തന്റെ നിലപാട് വ്യക്തമാക്കി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ യുഡിഎഫ് എംഎല്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന നിലപാടിലാണ്. കൊവിഡ് വ്യാപനത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞയില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും കണ്‍വീനര്‍ എം.എം. ഹസ്സന്‍ വ്യക്തമാക്കിയിരുന്നു.

നിരവധിപ്പേരാണ് ഷാഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ അനുകൂലിച്ച് പ്രതികരിക്കുന്നത്. നല്ല തീരുമാനമെന്നും, ഈ നാടിനോട് ചെയ്യുന്ന നല്ല കാര്യമാണെന്നും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലത്ത് കൂടുന്നതിനോട് ഒട്ടും യോജിക്കാനാകില്ലെന്നും കമന്റുകളുണ്ട്.

Related News