ഭാവിയിലെ നമ്മുടെ പാർട്ടിയുടെ വളർച്ചയാണ് പ്രധാനം; കെ.കെ.ഷൈലജയെ ഒഴിവാക്കിയതിനു പിന്നിലെ കാരണം വിശദീകരിച്ച് പിണറായി വിജയൻ

  • 18/05/2021

തിരുവനന്തപുരം: പിണറായി വിജയന്റെ തുടർഭരണത്തിൽ കെ.കെ ശൈലജയെ മാറ്റി നിർത്തിയതിനു പിന്നിൽ വിശദീകരണവുമായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജയെ മാത്രം നിലനിർത്തിയാൽ പൊതു സമൂഹത്തിൽ എത്തുക മറ്റ് മന്ത്രിമാരെല്ലാം മോശക്കാർ ആയിരുന്നുവെന്ന സന്ദേശമാണ്. മന്ത്രിമാർ എല്ലാവരും മിടുക്കന്മാരായിരുന്നു. ഭാവിയിലെ നമ്മുടെ പാർട്ടിയുടെ വളർച്ചയാണ് പ്രധാനമെന്ന് പിണറായി വിജയൻ പറഞ്ഞതോടെ പിന്നെ ആരും എതിരഭിപ്രായം പറഞ്ഞില്ല.

പുതുമുഖങ്ങൾ മന്ത്രിമാരാകുന്നതിനെ ആരും എതിർത്തില്ല. എന്നാൽ സംസ്ഥാന സമിതിയിൽ ഏഴു പേർമാത്രമാണ് ശൈലജ വേണമെന്ന് ആവശ്യപ്പെട്ടത്. കണ്ണൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറി എം വി ജയരാജനും ശൈലജ ടീച്ചറിനൊപ്പമായിരുന്നു. പിണറായിയ്ക്കൊപ്പമുള്ള ഒരു നേതാവ് മാത്രമായിരുന്നു ശൈലജയ്ക്ക് വേണ്ടി വാദമുയർത്തിയത്. പി സുജാതയും കെ രാജഗോപാലും അടക്കം ഏഴു പേരാണ് ശൈലജയ്ക്ക് വേണ്ടി വാദിച്ചത്.

അതേസമയം, മന്ത്രിസഭയിൽനിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ ദേശീയ നേതാക്കൾക്ക് അതൃപ്തിയുണ്ട്. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച്‌ സംസ്ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

Related News