മലപ്പുറത്തും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു; 62 കാരനായാ രോഗിയുടെ കണ്ണ് നീക്കം ചെയ്തു

  • 19/05/2021

തിരൂർ: കോവിഡ്ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംസ്​ രോഗബാധ സ്ഥിരീകരിച്ചു. ഏഴൂർ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറബിൽ അബ്ദുൽ ഖാദറിനാണ് (62 ) ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന്​ അടിയന്തിര ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിൻറെ ഒരു കണ്ണ് നീക്കം ചെയ്തതായി മകൻ ജുനൈദ് പറഞ്ഞു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്.

കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുൽ ഖാദർ ചികിത്സയിലുള്ളത്. ഏപ്രിൽ 22നാണ് അബ്ദുൽ ഖാദറിന് കോവിഡ് പോസിറ്റീവ് ആകുന്നത്. 25 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ മാസം 5 ന് കണ്ണിൻറെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടർന്ന് കോട്ടക്കൽ അൽമാസിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചതും പിന്നീട് ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

ഈ മാസം ഏഴിനാണ് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കോവിഡാനന്തര സ്റ്റിറോയിഡ് സ്വീകരിച്ച ആളുകളിലാണ് ഇപ്പോൾ ഈ അപൂർവ്വ രോഗബാധ കണ്ടു വരുന്നത്. പ്രമേഹ രോഗിയാണ്​ അബ്​ദുൽ ഖാദർ.

Related News