കെ കെ ശൈലജയുടെ പിൻഗാമിയായി വീണ ജോർജ് ; ധനകാര്യം കെ എൻ ബാലഗോപാലിന്; രാജീവിന് വ്യവസായം

  • 19/05/2021

കെ കെ ശൈലജയുടെ പിൻഗാമിയായി ആറന്മുളയിൽ നിന്ന് വിജയിച്ച വീണ ജോർജിന് സംസ്ഥാനത്തെ അടുത്ത ആരോഗ്യമന്ത്രിയാകും. ധനവകുപ്പ് കെ എൻ ബാലഗോപാലിനും വ്യവസായ വകുപ്പ് പി രാജീവിനും നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി.

മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച്‌ അന്തിമരൂപമായി. ബുധനാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. എം പി ഗോവിന്ദന് തദ്ദേശ സ്വയംഭരണവകുപ്പ് ലഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് ആർ ബിന്ദുവിനാണ്. വൈദ്യുതി വകുപ്പ് ഇത്തവണ ജെഡിഎസിന് വിട്ടുകൊടുത്തു. കെ കൃഷ്ണൻകുട്ടിയാകും വൈദ്യുതമന്ത്രി. ഐഎൻഎല്ലിന് തുറമുഖ വകുപ്പ് നൽകി. അഹമ്മദ് ദേവർകോവിലായിരിക്കും അടുത്ത തുറമുഖവകുപ്പ്മന്ത്രി

പ്രധാനവകുപ്പുകളും ചുമതലക്കാരും

പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ

കെ.എൻ. ബാലഗോപാൽ- ധനകാര്യം

വീണ ജോർജ്- ആരോഗ്യം

പി. രാജീവ്- വ്യവസായം

ആർ.ബിന്ദു- സാമൂഹിക ക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം

എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം

കെ. കൃഷ്ണൻകുട്ടി- വൈദ്യുതി

അഹമ്മദ് ദേവർകോവിൽ- തുറമുഖം

Related News