സ്പീക്കര്‍ രാഷ്ട്രീയം സംസാരിക്കിക്കാന്‍ പാടില്ലെന്നത് തെറ്റിദ്ധാരണ: എംബി രാജേഷ്

  • 19/05/2021



തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എന്നത് വെത്യസ്തമായ ഉത്തരവാദിത്തമാണെന്ന് എംബി രാജേഷ്. കക്ഷി രാഷ്ട്രീയത്തിനപ്പുറം സംസാരിക്കാനുള്ള അവസരമായാണ് ഇത് കാണുന്നതെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുമെന്നും എംബി രാജേഷ് പറഞ്ഞു.

'ഭരണഘടനാ പരമായ പദവിയാണ്. പദവി എന്നതിനേക്കാള്‍ ഉത്തരവാദിത്തമായി ആണ് കാണുന്നത്. ഇത്തവണ വെത്യസ്തമായ ഒരുത്തരവാദിത്തമാണ്. സഭ നടത്തിക്കൊണ്ടു പോവുക, ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും അവകശങ്ങള്‍ സംരക്ഷിക്കുക.

എല്ലാം അംഗങ്ങള്‍ക്കും തുല്യമായ പരിഗണന കൊടുക്കുക. എന്നതെല്ലാം സ്പീക്കറുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. അതേ പോലെ തന്നെ ഈ ഉത്തരവാദിത്തവും നിറവേറ്റാന്‍ പരിശ്രമിക്കും,' എംബി രാജേഷ് പറഞ്ഞു.

സ്പീക്കര്‍ രാഷ്ട്രീയം സംസാരിക്കിക്കാന്‍ പാടില്ലെന്നത് തെറ്റിദ്ധാരണായണെന്നും കക്ഷി രാഷ്ട്രീയത്തിനപ്പുറം ഔചിത്വ ബോധത്തോടെ രാഷ്ട്രീയം സംസാരിക്കാന്‍ സ്പീക്കര്‍ക്ക് കഴിയുമെന്നും എംബി രാജേഷ് പറഞ്ഞു.

Related News