ടൗട്ടെയ്ക്ക് പിന്നാലെ യാസ്; അടുത്ത ചുഴലി മെയ് 25ന്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 19/05/2021



തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍, ആന്‍ഡമാന്‍ കടലില്‍ മെയ് 22ഓടെ പുതിയ ന്യൂനമര്‍ദംം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 25ഓടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മെയ് 26ന് വൈകുന്നേരത്തോട് കൂടി ഒഡീഷ പശ്ചിമ ബംഗാള്‍ തീരത്ത് പ്രവേശിക്കാനാണ് സാധ്യതായെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ഒമാന്‍ നിര്‍ദേശിച്ച 'യാസ്' എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തില്‍ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related News