50 ഇന പ്രധാനപരിപാടി, 900 വാഗ്ദാനങ്ങള്‍ നടപ്പാക്കും: മുഖ്യമന്ത്രി

  • 20/05/2021



തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടനപത്രിക പൂര്‍ണമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിട മേഖലകളിലെ നേട്ടങ്ങള്‍ ശക്തിപ്പെടുത്തും.

എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരളചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കമാണ്. ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന്റെ വികസനത്തില്‍ വലിയ കുതിപ്പുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് താല്‍പര്യം അര്‍ഥശൂന്യമായ വിവാദങ്ങളിലല്ല. വികസനത്തിലാണ്. അനാവശ്യസംഘര്‍ഷമല്ല.സമാധാനപരമായ ജീവിതമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ഭരണം സാധ്യമായത് ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള പാരസ്പര്യത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയായി. കേരളം വന്‍ വികസനങ്ങള്‍ നടത്തി രാജ്യത്തിന്                      മാതൃകയായി. കഴിഞ്ഞ സര്‍ക്കാര്‍ നിപ്പ, ഓഖി, കൊവിഡ് എന്നിവയെ പ്രതിരോധിച്ചു.ആരോഗ്യ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി. അദ്ദേഹം പറഞ്ഞു.

Related News