മുംബൈ ബാര്‍ജ് ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം നാലായി

  • 21/05/2021



മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. രണ്ട് മലയാളികളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെയാണ് എണ്ണം നാലായത്. ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍, തൃശൂര്‍ ആര്യംപാടം സ്വദേശി അര്‍ജുന്‍ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ആന്റണി എഡ്വിന്‍. എട്ട് വര്‍ഷത്തോളമായി ഒ എന്‍ ജിസിയില്‍ ജോലി ചെയ്തു വരികയായിരുന്ന അര്‍ജുന്‍ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.

വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം സ്വദേശി ഷാസിന്‍ ഇസ്മായില്‍ എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

അതേസമയം മുങ്ങിയ ബാര്‍ജില്‍ 188 ജീവനക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി നാവിക സേന അറിയിച്ചിരുന്നു. ഇവരില്‍ 22 പേര്‍ മലയാളികളാണ്. നാവിക സേനയുടെ ഐ.എന്‍.സ് കൊച്ചി, ഐ.എന്‍.എസ് കൊല്‍ക്കൊത്ത യുദ്ധക്കപ്പലുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കഴിഞ്ഞ ആറു വര്‍ഷമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജോമീഷ് ബാര്‍ജ് പി 305 ലെ അത്യാവശ്യ അറ്റകുറ്റ പണികള്‍ തീര്‍ക്കാനായാണ് മുംബൈയിലെത്തിയത്.

Related News