ഹൈക്കമാന്‍ഡ് തീരുമാനിച്ചു; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെ; അഭിനന്ദിച്ച് മുല്ലപ്പള്ളി

  • 22/05/2021



ന്യൂഡല്‍ഹി: കോണ്‍ഗ്രസിലും തലമുറമാറ്റത്തിന് തുടക്കമിട്ടു പ്രതിപക്ഷനേതാവായി വി.ഡി സതീശനെ ഹൈക്കമാന്‍ഡ് നിശ്ചയിച്ചു. രമേശ് ചെന്നിത്തലക്ക് വേണ്ടി എ,ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് വാദിച്ചെങ്കിലും ഹൈക്കമാന്‍ഡ് ഒടുവില്‍ തലമുറ മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും, മുല്ലപ്പള്ളി രാമചന്ദ്രനെയും തലമുറ മാറ്റം അറിയിച്ചു. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം നിയമസഭാ സ്പീക്കറെ ഉടന്‍ അറിയിക്കും. 

വി .ഡി സതീശനെ അഭിനന്ദിച്ച് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്തെത്തി. നല്ലൊരു നിയമസഭാ സാമാജികനാണ് സതീശന്‍. ഹൈക്കമാന്‍ഡിനോട് കൂറും അച്ചടക്കവുമുളള ഒരാളാണ് താന്‍. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും താന്‍ അനുസരിക്കും. പാര്‍ട്ടിയില്‍ അഴിച്ചുപണി വേണമോയെന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. എത്രയും വേഗം തീരുമാനമെടുക്കണമെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

ഹൈക്കമാന്‍ഡില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് നേരത്തെ അറിയിച്ചിരുന്നു.നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലം മാത്രമല്ല, ചെന്നിത്തലയെ മറ്റാന്‍ കാരണമെന്നാണ് അറിയുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. 

Related News