എസ്എസ്എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി; ഹയര്‍ സെക്കന്‍ഡറി പരീക്ഷ ജൂണ്‍ 21 മുതല്‍

  • 22/05/2021



തിരുവനന്തപുരം: എസ്എസ്എല്‍സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹൈയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയം ജൂണ്‍ 1 മുതല്‍ ജൂണ്‍ 19 വരെയും എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തും.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹൈയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും.

മൂല്യ നിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്‌സിനേറ്റ് ചെയ്യും. വാക്‌സിനേഷന്‍ മൂല്യ നിര്‍ണയത്തിന് മുന്‍പ് പൂര്‍ത്തീകരിക്കും.

Related News