ലതികാ സുഭാഷ് എന്‍സിപിയിലേക്ക്; സ്വാഗതം ചെയ്ത് എ.കെ. ശശീന്ദ്രന്‍

  • 23/05/2021




കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ലതികാ സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നേക്കും. എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ ഉണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.പിന്നീട് ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

സുഭാഷിനെ സ്വാഗതം ചെയ്ത് മന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്തെത്തി. കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന എന്‍.സി.പി നല്‍കുമെന്നും മന്ത്രി ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് എന്‍.സി.പിയില്‍ ചേരുന്നതിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പാരമ്ബര്യമുള്ള പാര്‍ട്ടിയാണ് എന്‍.സി.പിയെന്ന് ലതിക സുഭാഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. സീനിയോറിറ്റിയും പ്രവൃത്തപരിചയം കണക്കിലെടുത്ത് മികച്ച പദവി ലതിക്ക് ലഭിക്കുമെന്നാണ് വിവരം.

Related News