എന്തുകൊണ്ട് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നില്ല? കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

  • 24/05/2021




പൗരന്മാര്‍ക്ക് എന്തുകൊണ്ട് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി. ഇത് സംസ്ഥാനങ്ങള്‍ ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ട്? റിസര്‍വ് ബാങ്കിന്റെ 54,000 കോടി അധിക ഡിവിഡന്‍സ് ഉപയോഗിച്ചുകൂടെയെന്ന് കോടതി ചോദിച്ചു. ഇത് നയപരമായ വിഷയമെന്നും മറുപടിക്ക് സമയം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. വാക്‌സിന്‍ നയം മാറ്റിയതോടെ വാക്‌സിനേഷന്റെ എണ്ണം കുറഞ്ഞെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

Related News