വാക്‌സിൻ രണ്ടാം ഡോസിൽ ഇളവ് അനുവദിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കും; പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

  • 24/05/2021

തിരുവനന്തപുരം: വാക്‌സിൻ രണ്ടാം ഡോസ് ലഭിക്കാതെ തിരിച്ചുപോകേണ്ടി വരുന്ന പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഷീൽഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള ഉത്തരവ്.

84 ദിവസത്തിനുള്ളിലാണ് വിദേശത്തേക്ക് മടങ്ങിപ്പോകേണ്ടതെങ്കിൽ രണ്ടാം ഡോസ് ലഭിക്കാത്തതിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടുവെന്ന് വരാം. അത്തരം നിരവധി കേസുകൾ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് ജോലിയുള്ളവർക്ക് രണ്ടാം ഡോസ് നൽകാനുള്ള സൗകര്യമൊരുക്കാൻ തീരുമാനിച്ചു. 84 ദിവസത്തിൽ ഇളവ് അനുവദിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Related News