ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി 'സേവ് ലക്ഷദ്വീപ്'

  • 24/05/2021




കോഴിക്കോട്: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെയും കേന്ദ്രസര്‍ക്കാറിന്റേയും ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ 'സേവ് ലക്ഷദ്വീപ്' ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷത്തിലേറെ ട്വീറ്റുകളാണ് ഇതിനകം ട്വിറ്ററില്‍ വന്നിട്ടുള്ളത്.

ലക്ഷദ്വീപ് ജനതയുടെ സ്വത്വത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും ഭീകരമായാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ.പട്ടേലിന്റെ നേതൃത്വത്തില്‍ കൈകാര്യം ചെയ്യുന്നത്.

മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകര്‍ത്തു, ജില്ലാ ഭരണകൂടത്തിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി, മാംസാഹാരം നിരോധിച്ചു, ടൂറിസം മേഖലയില്‍ ജോലി ചെയ്ത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ടു, പുതുതായി മദ്യശാലകള്‍ ആരംഭിച്ചു തുടങ്ങിയ അഡ്മിനസ്‌ട്രേറ്ററുടെ നടപടികളാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

Related News