രോഗികളുടെ ജീവന് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകൾ വിപണിയിൽ: പേനയ്ക്കും സിഗറിറ്റും വരെ ഓക്സിജൻ തോത് കാണിക്കും

  • 25/05/2021

കോഴിക്കോട് : സംസ്ഥാനത്ത് കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗികളുടെ ജീവന് വരെ ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകൾ വിപണിയിൽ. വിരലിന് പകരം പേനയോ പെൻസിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജൻ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. വിപണിയിൽ ഇപ്പോൾ ലഭിക്കുന്ന ഭൂരിഭാഗം ഓക്സിമീറ്ററുകൾക്കും കമ്പിനി പേര് പോലും ഇല്ല എന്നതും വെല്ലുവിളിയാണ്.

കൊറോണ രോഗികളിലെ ശരീരത്തിന്റെ ഓക്സിജൻ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പൾസ് ഓക്സി മീറ്റർ. ഇത് ഓണാക്കി വിരൽ അതിനുള്ളിൽ വച്ചാൽ ശരീരത്തിലെ ഓക്സിജന്റെ  തോതും ഹൃദയമിടിപ്പും സ്ക്രീനിൽ തെളിയും. കൊറോണ ബാധിതരിൽ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട് തന്നെ ഇത് രോഗികളിൽ ഇടക്കിടെ പരിശോധന നടത്തണമെന്നാണ് നിർദേശം.

1500 രൂപ വരെയാണ് പൾസ് ഓക്സീമീറ്ററുകൾക്ക് സംസ്ഥാനത്ത് വില. എന്നാൽ മാർക്കറ്റിൽ ലഭിക്കുന്ന പൾസ് ഓക്സീമീറ്ററുകളിൽ വിരലിന് പകരം എന്ത് വെച്ചാലും ഓക്സിജൻ തോത് കാണിക്കുന്നതാണ് വെല്ലുവിളിയായിരിക്കുന്നത്. പേന വച്ചപ്പോൾ ഓക്സിജന്റെ അളവ് 99 ഉം ഹൃദയമിടിപ്പ് 67 ഉം ആണ് സ്ക്രീനിൽ തെളിഞ്ഞത്. സിഗരറ്റ് വച്ചപ്പോൾ 82 ഹൃദയമിടിപ്പാണ് സ്ക്രീനിൽ തെളിഞ്ഞത്. പെൻസിലിന് ഓക്സിജൻ അളവ് 97 ഉം ഹൃദയമിടിപ്പ് 63 ഉം ആണ്. വിരൽ വച്ചാൽ മാത്രം പ്രവർത്തിക്കേണ്ടിടത്താണ് പേനയ്ക്കും സിഗരറ്റിനുമെല്ലാം ഉപകരണം അളവുകൾ കാണിക്കുന്നത്.

Related News