ഭാര്യയുടെ ആത്മഹത്യ: രാജന്‍ പി. ദേവിന്റെ മകന്‍ അറസ്റ്റില്‍

  • 25/05/2021



തിരുവനന്തപുരം: രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി. ദേവിനെ അറസ്റ്റ് ചെയ്തു. ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അങ്കമാലിയിലെ വീട്ടില്‍ വെച്ച് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. 

പ്രിയങ്ക ആത്മഹത്യ ചെയ്യുന്നതിന് മുന്നേ വട്ടപ്പാറ പോലീസ് സ്‌റ്റേഷനില്‍ ഉണ്ണി പി. ദേവിനെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതി വട്ടപ്പാറ പോലീസ് അങ്കമാലി പോലീസിന് കൈമാറിയിരുന്നു. 

പ്രിയങ്കയുടെ മരണശേഷം ബന്ധുക്കള്‍ ഉണ്ണി പി .ദേവിനെതിരെ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് അങ്കമാലിയില്‍ വെച്ച് ഉണ്ണി പി. ദേവിനെ അറസ്റ്റ് ചെയ്തത്.

Related News