വി.കെ. ശ്രീകണ്ഠന്‍ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

  • 26/05/2021



പാലക്കാട്: വി.കെ. ശ്രീകണ്ഠന്‍ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറി.

രാജി സാങ്കേതികത്വം മാത്രമാണെന്നും നേതൃനിരയില്‍ തുടരുമെന്നും വി.കെ. ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു. എം.പി എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം വേണം. അതിനാലാണ് ഡി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്നും വി.കെ. ശ്രീകണ്ഠന്‍ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കെ.പി.സി.സി!യിലും ഡി.സി.സിയിലും അഴിച്ചുപണിക്ക് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിയോഗിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചരത്തിലാണ് വി.കെ. ശ്രീകണ്ഠന്‍ പദവിയൊഴിഞ്ഞത്.

കൂടാതെ, തെരഞ്ഞെടുപ്പ് സമയത്ത് വിമത ശബ്ദം ഉയര്‍ത്തിയ പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ് ഡി.സി.സി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി അന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ ഗോപിനാഥ് ഇക്കാര്യം ഉന്നയിച്ചിരുന്നു.

Related News