കോവിഡ് വ്യാപനം കുറയുന്നു, ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ല: മുഖ്യമന്ത്രി

  • 26/05/2021



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുക്തി നേടിയവരുടെ എണ്ണം കൂടുതലായത് ആശ്വാസകരമാണ്. നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തില്‍ കാണുന്ന കുറവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ജാഗ്രതയില്‍ വീഴ്ചവരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുതകയാണെന്നും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ എന്നിവയില്‍ അനുഭവപ്പെടുന്ന തിരക്ക് കുറച്ച് നാളുകള്‍ കൂടി തുടരും. അതിനാല്‍ ആശുപത്രികളില്‍ തിരക്ക് ഉണ്ടാകാതരിക്കണം. സംസ്ഥാനത്തെ വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ സിവില്‍ സപ്ലൈസ്, സപ്ലൈക്കോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, പുസ്തക അച്ചടി, പാസ്‌പോര്‍ട്ട് ജീവനക്കാരെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related News