ഗവര്‍ണറുടെ നയപ്രഖ്യാപനം:കര്‍ഷക വരുമാനം കൂട്ടും, ആരോഗ്യമേഖല പ്രധാനം, കേന്ദ്രത്തിന് വിമര്‍ശനം

  • 28/05/2021



പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് അസാധാരണ ജനവിധിയെന്ന് ഗവര്‍ണര്‍ ആരിഫ് ഖാന്‍. വാഗ്ദാനങ്ങള്‍ നടപ്പാക്കും. അസമത്വം ഇല്ലാതാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വായ്പ പരിധി ഉയര്‍ത്തി. ഇത് ഫെഡറലിസത്തിന് ചേരാത്തതാണ്. ഇതുമൂലം വളര്‍ച്ചാനിരക്ക് ഉറപ്പാക്കുക വെല്ലുവിളിയായെന്നും അദ്ദേഹം പറഞ്ഞു.

താഴെ തട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികള്‍ തുടരും. ജനാധിപത്യം മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം നടത്തും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നല്‍കും. സര്‍ക്കാര്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കൊവിഡ് വെല്ലുവിളിക്കിടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം. ഒന്നാം കൊവിഡ് തരംഗം നേരിടാന്‍ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങള്‍ക്ക് കൈത്താങ്ങായി. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്‌സിന്‍ കൂടുതല്‍ ശേഖരിക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കാന്‍ നടപടി തുടങ്ങി. വാക്‌സിന്‍ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കൊവിഡ് ചികിത്സ തുടരുന്നു. കൊവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ ആയതു നേട്ടമാണ്. കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കുന്നത് നിര്‍ണ്ണായക പങ്കാണ്.

ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 6.6 ശതമാനം സാമ്പത്തിക വളര്‍ച്ച ആണ് . എന്നാല്‍ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. റവന്യു വരുമാനത്തില്‍ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് കൊവിഡ് ഭീഷണിയാകുന്നു. കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഗതി മാറ്റും.


ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരും. താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യം

കോവിഡിനെ നേരിടാന്‍ 20.000 കോടിയുടെ സഹായം സര്‍ക്കാര്‍ ചെയ്തു.

സൗജന്യ വാക്‌സിന്‍ നല്‍കാന്‍ 1000 കോടി രൂപ ചെലവ്.

തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകം. മരണനിരക്ക് പിടിച്ചുനിര്‍ത്താനായത് നേട്ടം

മൃഗസംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സ്. 1,206 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ തുടങ്ങും. 

കോവിഡിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ നല്‍കും.

അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍. മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

കര്‍ഷകരുടെ വരുമാനം 50% കൂട്ടും.

കൃഷിഭവനുകള്‍ സ്മാര്‍ട്ട് കൃഷിഭവനാക്കും. പച്ചക്കറികള്‍ സ്വയം പര്യാപ്തത നേടും.

ശബരിമല ഇടത്താവളം പദ്ധതി കിഫ്ബി സഹായത്തോടെ വികസിപ്പിക്കും

11 നവോത്ഥാന സാംസ്‌കാരിക കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കും. 

കലാകാരന്മാരെ സഹായിക്കാന്‍ ഓണ്‍ലൈന്‍ മേളകള്‍ സംഘടിപ്പിക്കും.




Related News