മദ്യവര്‍ജനം തന്നെയാണ് എല്‍ഡിഎഫ് നിലപാട്, മദ്യശാലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല: എക്‌സൈസ് വകുപ്പ് മന്ത്രി

  • 29/05/2021



കണ്ണൂര്‍: മദ്യശാലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. എല്ലാ സ്ഥാപനങ്ങളും തുറക്കുന്നത് പോലെ മാത്രമേ മദ്യശാലകളും തുറക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മദ്യവര്‍ജനം തന്നെയാണ് എല്‍ഡിഎഫ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ കാലത്ത് ആപ്പ് വഴിയുള്ള മദ്യവിതരണം ആലോചനയിലില്ല. ന്യൂനപക്ഷ സംവരണ അനുപാതത്തില്‍ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മാലിന്യ സംസ്‌കരണം എങ്ങനെ ശാസ്ത്രീയമായി നടത്താമെന്ന് പരിശോധിച്ചു വരികയാണ്. 2500 കോടി രൂപ ലോക ബാങ്ക് വായ്പ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങളെ കൂടെ നിര്‍ത്തിയാകും കേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പിലാക്കുക. കുടുംബശ്രീയെ ശക്തിപ്പെടുത്തും. 40 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കേണ്ടതുണ്ട്. ദേശീയപാത വികസനം ദ്രുതഗതിയില്‍ നടത്തുമെന്നും അഴീക്കല്‍ തുറമുഖ വികസനം ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിനെതിരെ കേരളം എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ടെന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഇടപെടുന്നു. പാവപ്പെട്ടവരുടെ ഉന്നമനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Related News