ശബരിമല വിഷയത്തില്‍ ഖേദമുണ്ടെന്നാണ് പറഞ്ഞത്, മാപ്പ് പറഞ്ഞിട്ടില്ല: കടകംപള്ളി സുരേന്ദ്രന്‍

  • 31/05/2021



തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി നിയമസഭയില്‍ വ്യക്തമാക്കി. ഖേദ പ്രകടനമാണ് നടത്തിയത്. ശബരിമലയിലെ സംഘര്‍ഷങ്ങളില്‍ വിഷമമുണ്ടെന്നാണ് പറഞ്ഞതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.

മാപ്പ് പറഞ്ഞുവെന്ന വാര്‍ത്ത തിരുത്താത്തത് മാപ്പ് പറഞ്ഞില്ലെന്ന കെണിയില്‍ വിഴാതിരിക്കാനാണ്. താന്‍ അതിന് നിന്ന് കൊടുത്തില്ല. അതുകൊണ്ടാണ് അത്തരം നിലപാട് സ്വീകരിച്ചതെന്നും കടകംപള്ളി വ്യക്തമാക്കി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് വിവാദത്തില്‍ വിശദീകരണം നടത്തിയത്.

വ്യക്തിപരമായ അധിക്ഷേപമാണ് മുന്‍ പ്രതിപക്ഷം നടത്തിയത്. ഭരണകര്‍ത്താക്കളുടെ കുടുംബാംഗങ്ങളെ വിവാദങ്ങളില്‍ വലിച്ചിഴച്ചു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ക്രിയാത്മകമായിരുന്നില്ല. നാടോടിക്കാറ്റിലെ പവനായിയെ പോലെയായിരുന്നു യു.ഡി.എഫിന്റെ പ്രകടനപത്രികയെന്ന് ചൂണ്ടിക്കാട്ടിയ കടകംപള്ളി, പവനായി ശവമായെന്ന് പരിഹസിക്കുകയും ചെയ്തു. ബി.ജെ.പി സഹായമില്ലെങ്കില്‍ പ്രതിപക്ഷത്തിന്റെ പ്രകടനം ഇതിലും ദയനീമായേനെ എന്നും കടകംപള്ളി പറഞ്ഞു.

Related News