സൗമ്യയുടെ കുടുംബത്തിന് നോർക്കയുടെ പിന്തുണ ; നാലുലക്ഷം രൂപ കൈമാറി

  • 31/05/2021

ഇടുക്കി: ഇസ്രയേലിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിൻറെ കുടുംബത്തിന് നോർക്ക റൂട്ട്സ് ഇൻഷുറൻസ് തുക കൈമാറി. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് നോർക്ക റൂട്ട്‌സ് കൈമാറിയത്.

ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയർക്ക് നോർക്ക റൂട്ട്‌സ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാർഡ് അംഗമായിരുന്ന സൗമ്യ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.മേയ് 11ന് ആയിരുന്നു സംഭവം .
 
പ്രമുഖ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറർസ് കമ്ബനിയുമായി ചേർന്നാണ് പ്രവാസി മലയാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി വരുന്നതെന്ന് നോർക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണൻ നമ്ബൂതിരി കെ അറിയിച്ചു.

Related News