മിണ്ടിപ്പറയാന്‍ ക്ലബ് ഹൗസ്; മലയാളികളുടെ തള്ളിക്കയറ്റം; ആപ്പിനെക്കുറിച്ച് കൂടുതല്‍ അറിയാം

  • 31/05/2021




ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ് (Club House). ലോക്ഡൗണിന്റെ വിരസതയില്‍ ലൂഡോ (Ludo) പോലെ കുറച്ച് നേരം ഒത്ത് ചേര്‍ന്നിരുന്ന ഗെയിംമിനോടൊപ്പം സംസാരിക്കാന്‍ ഒരു ആപ്ലിക്കേഷനുകള്‍ക്ക് വലിയ തോതില്‍ ജനപ്രിയം ലഭിക്കാറുണ്ട്. അങ്ങനെ ജനപ്രിയം ലഭിച്ച ഒരു ആപ്പാണ് ക്ലബ് ഹൗസ്. മലയാളികളുടെ വന്‍തിരക്കാണ് ക്ലബ് ഹൗസില്‍. വലിയ തോതില്‍ ഉപഭോക്താക്കള്‍ പ്രവേശിക്കാന്‍ തുടങ്ങിയോടെ ആപ്പും തകരാറിലായി. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് മില്ല്യണ്‍ ആള്‍ക്കാര്‍ ആണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

എന്നാല്‍ ക്ലബ് ഹൗസ് ഒരു ഗെയിമിങോ ഇന്‍സ്റ്റന്റ് മസേജിങ് ആപ്ലിക്കേഷനോ അല്ല. ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും തുടങ്ങിയ നിരവധി സമൂഹമാധ്യമങ്ങള്‍ പോലെ ഒരു പ്ലാറ്റഫോമും അല്ല.

ക്ലബ് ഹൗസ് കഴിഞ്ഞ ലോക്ഡൗണിലാണ് അവതരിക്കപ്പെടുന്നത്. അന്ന് ഐഒഎസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമായിരുന്നത്. വലിയ തോതില്‍ ജനപ്രീതി ലഭിച്ചപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം ഈ കഴിഞ്ഞ മെയ് 21 മുതല്‍ ആന്‍ഡ്രോയിഡിലും സര്‍വീസ് തുടങ്ങി. അതിന് ശേഷമാണ് ഇപ്പോള്‍ വലിയതോതില്‍ ഈ ആപ്ലിക്കേഷന് പ്രചാരണം ലഭിക്കുന്നത്. പല സംഘടനകളും ക്ലബുകളും ചര്‍ച്ചകളും നടത്താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ക്ലബ് ഹൗസാണ്.

എങ്ങനെ ക്ലബ് ഹൗസില്‍ ചേരാം?

സെമിനാര്‍, അല്ലെങ്കില്‍ കുറച്ചു പേര്‍ കൂട്ടം കൂടി നില്‍ക്കന്ന സംസാര സദസ്, ചര്‍ച്ച വേദികള്‍ അങ്ങനെ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യങ്ങള്‍ വിര്‍ച്വല്‍ മേഖലയിലേക്ക് കൊണ്ടുവന്നാല്‍ എങ്ങനെ ഇരിക്കും അതാണ് ക്ലബ് ഹൗസ്.

5000 പേരെ വരെ ഉള്‍പ്പെടുത്തി റൂ ക്രിയേറ്റ് ചെയ്യാം. റൂ ക്രിയേറ്റ് ചെയ്യുന്ന ആളാണ് അതിന്റേ മോഡറേറ്റര്‍. ഇന്‍വൈറ്റ് ലഭിച്ച് റൂമില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാം. നിങ്ങള്‍ക്ക് കുറച്ച് സ്വകാര്യത വേണമെങ്കില്‍ ക്ലോസ്ഡ് റൂമിനിള്ള സൗകര്യം ക്ലബ് ഹൗസില്‍ ഉണ്ട്.

പ്ലേ സ്‌റ്റോറിലും ഐഒഎസിലു ആപ്പുകള്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഇന്‍വൈറ്റ് ലഭിക്കുന്ന ലിങ്കുകള്‍ അല്ലെങ്കില്‍ ഐഡി വെച്ച് ഓരോ ക്ലബില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്.

ഐക്കണ്‍ ഇമേജായി ഡ്രൂ കറ്റോക്ക

ക്ലബ് ഹൗസിന്റെ ആദ്യകാല അംഗങ്ങളില്‍ പ്രമുഖയായിരുന്ന സാമൂഹ്യപ്രവര്‍ത്തകയും കലാകാരിയുമായ ഡ്രൂ കറ്റോക്കയുടെ ചിത്രമാണ് ക്ലബ് ഹൗസ് ഐക്കണ്‍ ഇമേജായി നിര്‍ത്തിയിരിക്കുന്നത്. ഏഷ്യന്‍ വംശജരോടുള്ള അമേരിക്കയുടെ വിദ്വേഷം, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയോടെല്ലാം പ്രതികരിക്കാന്‍ ഡ്രൂ കറ്റോക്ക സ്വീകരിച്ച മാര്‍ഗം ക്ലബ് ഹൗസിലെ ഒരു റൂമായിരുന്നു. വിഷ്വല്‍ കലാകാരി എന്ന നിലയിലാണ് അവര്‍ പ്രശസ്തി നേടിയിരുന്നത്.

ഏഴ് ലക്ഷം ആളുകള്‍ വരെ അന്ന് അവരെ കേള്‍ക്കാനായി ചാറ്റ്‌റൂമില്‍ എത്തിയിരുന്നു. ക്ലബ് ഹൗസിന് വലിയ സ്വീകാര്യത നേടിക്കൊടുത്തതിലുള്ള സ്മരണ എന്ന നിലയില്‍ കൂടിയാണ് ക്ലബ് ഹൗസിന്റെ ഐക്കണ്‍ ഇമേജായി ഡ്രൂ കറ്റോക്ക എത്തിയത്. ക്ലബ് ഹൗസിന് ഏറ്റവും വലിയ സ്വീകാര്യത നേടിക്കൊടുത്തതിലുള്ള സ്മരണ എന്ന നിലയില്‍ കൂടിയാണ് ക്ലബ്ഹൗസിന്റെ ഐക്കണ്‍ ഇമേജായി ഡ്രൂ കറ്റോക്ക എത്തിയത്.

അതിനിടെ കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ആരംഭിച്ച ക്ലബ് ഹൗസ് കേരളമടക്കമുള്ള സ്ഥലങ്ങളില്‍ വ്യാപക പ്രചാരം നേടിയത് ഈ അടുത്ത് ദിവസങ്ങളിലാണ്. ഫേസ്ബുക്കില്‍ അടക്കം നിരവധി പ്ലാറ്റ് ഫോമുകളില്‍ ക്ലബ് ഹൗസ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. സംസാരം മാത്രമാണ് ഈ ആപ്പിലെ പ്രധാന മാദ്ധ്യമം. ഒരു കോണ്‍ഫറന്‍സ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോണ്‍വര്‍സേഷന്‍ റൂം.

Related News