ബിജെപിയിലെ ഒരുവിഭാഗം ഇ.ശ്രീധരനെ തോല്‍പിക്കാന്‍ ശ്രമിച്ചതായി പരാതി

  • 03/06/2021



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ മുന്‍കൈയെടുത്തു മത്സരിപ്പിച്ച ഇ.ശ്രീധരനെ തോല്‍പിക്കാനും ബിജെപിയില്‍ ഒരു വിഭാഗം ശ്രമിച്ചെന്നു ദേശീയ നേതൃത്വത്തിനു പരാതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തില്‍ പുതുതായി 7322 വോട്ടുകള്‍ കൂടി ബിജെപി ചേര്‍ത്തിരുന്നു.

ഈ 47,500 വോട്ടുകള്‍ക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണയില്‍ ലഭിക്കേണ്ട വോട്ടുകള്‍ കൂടി പരിഗണിക്കുമ്‌ബോള്‍ 60,000 വോട്ടുകള്‍ ലഭിക്കേണ്ട മണ്ഡലത്തില്‍ 50,052 വോട്ടുകളായത് എതിര്‍ സ്ഥാനാര്‍ഥിയുമായി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഡീല്‍ ആണെന്നാണ് രഹസ്യ പരാതിയില്‍ ആരോപിക്കുന്നത്.

Related News