രണ്ടാം പിണറായി സര്‍ക്കാരിന്റെ ബഡ്ജറ്റ് അവതരണം ആരംഭിച്ചു; ആകാംഷയോടെ ജനം

  • 04/06/2021



തിരുവനന്തപുരം: മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍, അടിമുടി മാറി പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ആരംഭിച്ചു. മന്ത്രിസഭ പോലെ തന്നെ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കാന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിന് സാധിക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് കേരളം. മന്ത്രിയായി ചുമതലയേറ്റ പതിനഞ്ചാം ദിവസമാണ് ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ആരോഗ്യമേഖലയ്ക്ക് തന്നെയാകും ബജറ്റില്‍ ഊന്നല്‍ നല്‍കുക. വാക്‌സിന്‍ സൗജന്യമായി നല്‍കാനായി 1000 കോടി രൂപ സര്‍ക്കാര്‍ ഇതിനോടകം തന്നെ വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

കോവിഡ് വ്യാപനവും ലോക്ക്ഡൗണും സാധരണക്കാരെ പോലെ തന്നെ സര്‍ക്കാരിന്റെ വരുമാന മാര്‍ഗങ്ങളും ഇല്ലാതാക്കിയിരിക്കുകയാണ്. അധിക വരുമാന മാര്‍ഗം കണ്ടെത്തുക എന്നത് ധനമന്ത്രിയുടെ മുന്നിലെ പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. കേന്ദ്ര സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ നല്‍കാത്തത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. 36,800 രൂപ ഈ വര്‍ഷം കടമെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

20,000 പേര്‍ക്ക് ജോലി നല്‍കുന്ന 2500 പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍, അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 25 ശതമാനം കുറവ് വരുത്താനുള്ള പദ്ധതി, 202122 ല്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, മൂന്ന് വ്യവസായിക ഇടനാഴികള്‍ക്കായി 50,000 കോടി രൂപയുടെ പദ്ധതി, ശമ്ബള പരിഷ്‌കരണം, ക്ഷേമ പെന്‍ഷനില്‍ വര്‍ദ്ധനവ്, എന്നിവയായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍.

Related News