ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്: തനിക്ക് ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവെന്ന് രവി പൂജാരി

  • 05/06/2021



കൊച്ചി: കൊച്ചിയെ നടുക്കിയ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണെന്ന് രവി പൂജാരി പറയുന്നു. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും എന്ന് അറിയിച്ചു. കാസര്‍ഗോഡ് സ്വദേശി ജിയ, മൈസൂര്‍ സ്വദേശി ഗുലാം എന്നിവര്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയതെന്ന് രവി പൂജാരി വെളിപ്പെടുത്തിയിരിക്കുന്നത്. രവി പൂജാരിയെ ഫോണില്‍ വിളിച്ചു ക്വട്ടേഷന്‍ കൈമാറിയത് ഗുലാം ആണ്. ലീന മരിയ പോളിനെ മൂന്ന് തവണ തന്നെ ഫോണില്‍ വിളിച്ചെന്നും രവി പൂജാരി പറയുന്നു. വാട്‌സ്ആപ് കാള്‍ വഴി ആയിരുന്നു ഫോണ്‍ വിളിച്ചത്.

അതേസമയം ജിയ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. രവി പൂജാരിയുടെ മൊഴി പൂര്‍ണമായി വിശ്വസിക്കാന്‍ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തില്‍ നടന്ന ഗുണ്ട സംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകത്തില്‍ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും ഇപ്പോള്‍ അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

Related News