കെ. ​സു​ധാ​ക​ര​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കും; പ്ര​ഖ്യാ​പ​നം ഉ​ട​ൻ

  • 07/06/2021

ന്യൂ​ ഡെൽഹി: കെ.​സു​ധാ​ക​ര​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ൻറെ വി​ല​യി​രു​ത്ത​ൽ. മ​റ്റ് നേ​താ​ക്ക​ളു​ടെ പേ​രു​ക​ളൊ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​ൻറെ പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന​യി​ലി​ല്ല.

പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ അ​ധ്യ​ക്ഷ​നെ പ്ര​ഖ്യാ​പി​ക്കു​ക. അ​തേ​സ​മ​യം, അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ആ​രെ​യും നി​ർ​ദേ​ശി​ക്കാ​ൻ ഇ​ല്ലെ​ന്ന മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നി​ല​പാ​ടാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ൻറെ തീ​രു​മാ​നം വൈ​കാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. 

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ തീ​രു​മാ​നി​ച്ച​തു​പോ​ലെ സ്വ​ന്തം നി​ല​യ്ക്ക് കെ​പി​സി​സി അ​ധ്യ​ക്ഷ​നെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ൻറെ നീ​ക്കം. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും ആ​രു​ടെ​യും പേ​രു പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും കെ. ​സു​ധാ​ക​ര​നെ അ​ധ്യ​ക്ഷ​നാ​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​യോ​ജി​പ്പി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Related News