പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് പരിഗണനയില്‍: മുഖ്യമന്ത്രി

  • 08/06/2021


തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ആദിവാസിമേഖലയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. എങ്ങനെ ലഭ്യമാക്കും എന്ന് പരിശോധിച്ച് വരികയാണ്. മറ്റ് മേഖലകളുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്. കെ എസ് ഇ ബിയുടെ ലൈന്‍ കേബിള്‍ നെറ്റ്വര്‍ക്ക് ഉപയോ?ഗപ്പെടുത്താന്‍ കഴിയുമെങ്കില്‍ കെഎസ്ഇബിയുടെ സഹായവും തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കണക്ടിവിറ്റി ഇല്ലാത്തിടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിട്ടുണ്ട്.

കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടന്ന് അവസാനിപ്പിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പാഠപുസ്തകം പോലെ തന്നെ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങളും കുട്ടികളുടെ കൈവശം ഉണ്ടാവേണ്ടതുണ്ട്. അത് വാങ്ങാന്‍ ശേഷി ഇല്ലാത്തവര്‍ക്കും ഉപകരണങ്ങള്‍ ലഭ്യമാകണം. അതിന് വിവിധ ശ്രോതസ്സുകളെ ഒന്നിച്ച് അണിനിരത്തി ലഭ്യമാക്കണമെന്നാണ് കരുതുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

Related News