കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍

  • 08/06/2021


കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലാകും ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുക. ഇരുന്നുമാത്രം യാത്ര ചെയ്യാനാണ് അനുമതി. യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത്. അതേസമയം, ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നതെന്ന കാര്യം ചര്‍ച്ച ചെയ്ത് ചാര്‍ട്ട് തയ്യാറാക്കിവരികയാണെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

അതേസമയം, ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ ഇളവുകള്‍ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും തിരുത്തല്‍ വന്നാല്‍, സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം കെഎസ്ആര്‍ടിസിയും ഉപേക്ഷിച്ചേക്കും.

Related News