എല്ലാ തീരുമാനങ്ങളും ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചോദിച്ച ശേഷം: കെ സുധാകരന്‍

  • 09/06/2021


മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചോദിച്ച ശേഷം മാത്രമെ എന്ത് തീരുമാനവും എടുക്കൂവെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഉമ്മന്‍ചാണ്ടി ഓള്‍ ഇന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നിട്ട് പോലും പ്രതിപക്ഷ നേതാവോ, മുല്ലപ്പള്ളിയോ ഇതുവരേയും അദ്ദേഹത്തോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ എന്തെങ്കിലും ചെയ്തിട്ടുണോയെന്നും അതേ സ്‌റ്റൈല്‍ തന്നെ തുടരുമെന്നും സുധാകരന്‍ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ചുമതയാണെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും ഗ്രൂപ്പ് മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോവിഡ് സാഹചര്യം രാഷ്ട്രീയത്തിനായി ഉപയോഗിച്ചാല്‍ സര്‍ക്കാരിനെ എതിര്‍ക്കും‌മെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തന്റെ ശൈലിയും നയവും തിരുത്തില്ല. ഈ നയമാണ് കണ്ണൂരില്‍ വിജയിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

Related News