കോവിഡ് രോഗ പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കാം: ഹൈക്കോടതി

  • 09/06/2021



കൊച്ചി: കോവിഡ് രോഗത്തിന്റെ പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കാമെന്ന് ഹെക്കോടതി. രോഗപ്രതിരോധ ചികിത്സയ്ക്ക് ഹോമിയോ മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഹോമിയോ ഡോക്ടര്‍ക്ക് അധികാരമുണ്ട്. ഇതുസംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളുണ്ടെന്നും ഇവ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം സ്വദേശിയായ ഹോമിയോ ഡോക്ടര്‍ ജയപ്രസാദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോവിഡ് പ്രതിരോധ ചികിത്സ നടത്തിയതിന് തനിക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചെന്ന് കാട്ടിയാണ് ഡോക്ടര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുളള മരുന്നുകള്‍ തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

കോവിഡ് പ്രതിരോധ ചികിത്സയ്ക്ക് ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് സുപ്രീംകോടതിയില്‍ അറിയിച്ചിട്ടുളളതാണ്.

Related News