കോടികളുടെ സ്ഥിര നിക്ഷേപം; എന്നിട്ടും ശൗചാലയം നവീകരിക്കാന്‍ വഴിപാടുകാരെ തേടി ഗുരുവായൂര്‍ ദേവസ്വം

  • 12/06/2021

ഗുരുവായൂര്‍ : ശൗചാലയം നവീകരിക്കാന്‍ വഴിപാടുകാരെ തേടി ഗുരുവായൂര്‍ ദേവസ്വം. 1,500 കോടിയിലേറെ സ്ഥിര നിക്ഷേപമുള്ള ഗുരുവായൂര്‍ ദേവസ്വമാണ് വഴിപാടായി സമര്‍പ്പിക്കാന്‍ ആഗ്രഹമുള്ള ഭക്തരെ ക്ഷണിച്ചുകൊണ്ട് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

ദേവസ്വം ഓഫീസിന് മുന്നിലെ പാഞ്ചജന്യം അനക്‌സിനോടു ചേര്‍ന്നുള്ള ശൗചാലയമാണ് നവീകരിക്കേണ്ടത്. ഇത്രയും കാലം അത് കരാറടിസ്ഥാനത്തിലായിരുന്നു നടന്നിരുന്നത്. തെക്കേനടയില്‍ ദേവസ്വം മെഡിക്കല്‍ സെന്ററിനടുത്ത് പുതിയൊരു ശൗചാലയം നിര്‍മാണത്തിലാണ്. മുംബൈയിലെ സുന്ദരയ്യര്‍ എന്ന ഭക്തനാണ് മൂന്നുകോടി രൂപ അതിന് സംഭാവന നല്‍കിയിരിക്കുന്നത്. അത് അദ്ദേഹം ദേവസ്വത്തോട് ആവശ്യപ്പെട്ടതായിരുന്നു.

ക്ഷേത്രത്തിലും പുറത്തുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പലതും ഭക്തരുടെ വഴിപാടുകളായി നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളതാണ്. അതൊന്നും ദേവസ്വം രേഖാമൂലം ആവശ്യപ്പെട്ടതുമല്ല. അതേസമയം, കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ ദേവസ്വത്തിന്റെ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.

Related News