ഇന്ധനവില കുതിക്കുന്നു; തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.39 രൂപ

  • 14/06/2021


കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഇന്നും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്തായി. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 98.45 രൂപയാണ്. ഡീസലിന് വില 93.79 രൂപയായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. 

കഴിഞ്ഞ 42 ദിവസത്തിന് ഇടയില്‍ 24 തവണയാണ് ഇന്ധന വില വര്‍ധിച്ചത്. രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചു. കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില 100ലെത്തിയിട്ടുണ്ട്. ഇന്ധനവില കൂട്ടുന്നത് ജനത്തിന് ബുദ്ധിമുട്ടാണെങ്കിലും വാക്‌സീന്‍ വാങ്ങാനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പണം ഉപയോ?ഗിക്കുന്നത് എന്നാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്നലെ പറഞ്ഞത്.

Related News