തിരുവനന്തപുരത്ത് പോലീസുകാര്‍ക്കിടയില്‍ വീണ്ടും കോവിഡ്; രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പടെ 25 പേര്‍ക്ക് കോവിഡ്

  • 14/06/2021തിരുവനന്തപുരം: പോലീസുകാര്‍ക്കിടയില്‍ വീണ്ടും കോവിഡ് പടരുന്നു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പടെ 25പേര്‍ക്ക് തിരുവനന്തപുരത്ത് വൈറസ്ബാധ സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്‌റ്റേഷനില്‍ മാത്രം 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഏഴ് പേര്‍ക്കും കണ്‍ന്റോണ്‍മെന്റ് സ്‌റ്റേഷനിലെ 6 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. നിയന്ത്രണം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊലീസുകാരെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു. ജനങ്ങളുമായുണ്ടായ സമ്ബര്‍ക്കം രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.

Related News