പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്‌ഫോടക ശേഖരം

  • 15/06/2021

പത്തനംതിട്ട: പത്തനാപുരത്ത് വനംവകുപ്പിന്റെ ഭൂമിയില്‍ നിന്നും ഉഗ്രശേഷിയുളള സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ ഇന്ന് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. 90ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കോന്നി വയക്കര, കൊക്കോത്തോട് ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയത്.

ഇന്നലെ വനംവകുപ്പ് ഭൂമിയില്‍ സ്‌ഫോടകവസ്തുക്കള്‍ കിട്ടിയതുമായി ബന്ധപ്പെട്ടാണ് ഇന്ന് പത്തനംതിട്ട ജില്ലയിലും വനംവകുപ്പ് പരിശോധന നടത്തിയത്. തുടര്‍ന്ന് വയക്കരയില്‍ നിന്നാണ് ജെലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് വിവരം പൊലീസിന് കൈമാറി. ഇതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്ക് ഏതാണ്ട് ഒന്നരമാസത്തെ പഴക്കമാണുളളത്.

പത്തനാപുരത്തെ വനംവകുപ്പിന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവ കണ്ടെത്തിയത്. ഇടയ്ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇവ കണ്ടെത്തിയത്. ഈ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ തീവ്രവാദ സ്വഭാവമുളള ചിലര്‍ ക്യാമ്ബ് ചെയ്തിരുന്നെന്ന വിവരം തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കേരളത്തിന് നല്‍കിയിരുന്നു. ഈ സ്ഥലങ്ങളില്‍ ക്യൂ ബ്രാഞ്ച് പരിശോധനയും നടത്തിയിരുന്നു.

Related News