തിരുവനന്തപുരം ആര്‍സിസിയിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവതി മരിച്ചു

  • 17/06/2021


തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ്. ഇന്ന് പുലര്‍ച്ചെ മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

മെയ് മാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്. തുടര്‍ന്ന് അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറിയ നദീറ ലിഫ്റ്റ് തകര്‍ന്ന് രണ്ട് നില താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു.

വീഴ്ചയില്‍ നദീറയുടെ തലച്ചോറിനും തുടയെല്ലിനുമായിരുന്നു പരിക്കേറ്റത്. സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. നദീറയ്ക്ക് വിദഗ്ധ ചികിത്സ ഏര്‍പ്പെടുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ആശുപത്രികളില്‍ അറ്റകുറ്റപ്പണികളോ പ്രവൃത്തികളോ നടക്കുന്നതു മൂലം രോഗികള്‍ക്ക് പ്രയാസം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണമെന്ന് നിര്‍ദേശിച്ചതായി മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചിരുന്നു.

Related News