പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

  • 19/06/2021

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം. കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ.പീതാംബരന്റെ ഭാര്യ ഉള്‍പ്പടെയള്ളവരെയാണ് ജില്ലാ ആശുപത്രിയില്‍ ആറുമാസത്തേക്ക് നിയമിച്ചത്.

നേരത്തെ തയാറാക്കിയ പട്ടികയില്‍നിന്ന് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജില്ലാ ആശുപത്രിയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ നിയമിച്ചപ്പോള്‍ അതില്‍ മൂന്നു പേര്‍ പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാരാണ്. ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി പിതാംബരന്റെ ഭാര്യ ഉള്‍പ്പടെ പ്രതികളായ മൂന്നു സിപിഎമ്മുകാരുടെ ഭാര്യമാര്‍ക്കാണ് നിയമനം നല്‍കിയത്.

ജില്ലാ പഞ്ചായത്തിന് കീഴിലാണ് കാസര്‍ഗോഡ് ജില്ലാ ആശുപത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. സിപിഎമ്മാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് നിയമനം നടത്തിയത് എന്നാണ് ആശുപത്രി ഭരണ സമിതി നല്‍കുന്ന വിശദീകരണം.

Related News