ശ്രദ്ധിക്കുക, ഈ ബാങ്കിന്റെ എ.ടി.എം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് ഇനി പണം പിന്‍വലിക്കാന്‍ സാധിക്കില്ല

  • 19/06/2021

കൊച്ചി: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് പണം പിന്‍വലിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യ വ്യാപകമായി എ.ടി.എം ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് പണം തട്ടിയെടുക്കുന്നതായി വ്യക്തമായതിനാലും തട്ടിപ്പിനെതിരെ ബാങ്ക് അധികൃതരുടെ പരാതികള്‍ ഏറിയതിനെ തുടര്‍ന്നുമാണ് നടപടി.

എ.ടി.എം ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് പണം തട്ടിയെടുക്കുന്നത് എങ്ങനെയാണെന്ന് കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐ.ടി വിഭാഗം ശ്രമം തുടങ്ങിയാതായി അധികൃതര്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അറിയിപ്പുണ്ടാകുന്നതുവരെ ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും, പിന്‍വലിക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News