സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടും

  • 20/06/2021

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍.
ബെവ്‌കോ വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ബാറുകള്‍ അടച്ചിടാന്‍ അസോസിയേഷന്‍ യോഗം തീരുമാനിച്ചത്. 

ബെവ്‌കോയുടെ തീരുമാനം നഷ്ടം വരുത്തിവെക്കുമാണെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു.

Related News