കേരളത്തില്‍ ആദ്യ എല്‍.എന്‍.ജി. ബസ് സര്‍വ്വീസ് നാളെ മുതല്‍; ആദ്യ സര്‍വ്വീസ് തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളില്‍

  • 20/06/2021



തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍.എന്‍.ജി. ബസ് സര്‍വ്വീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം എറണാകുളം, എറണാകുളം കോഴിക്കോട് റൂട്ടുകളിലാണ് ബസ് സര്‍വീസ്. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സര്‍വ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും.

ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍ എന്‍ ജി യിലേക്കും സി എന്‍ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരുകയാണ്. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍.എന്‍.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് നിലവില്‍ അവരുടെ പക്കലുള്ള രണ്ട് എല്‍.എന്‍ ജി ബസ്സുകള്‍ മുന്ന് മാസത്തേക്ക് കെ.എസ്.ആര്‍.ടി.സിക്ക് വിട്ടു തന്നിട്ടുണ്ട്. ഈ മൂന്ന് മാസ കാലയളവില്‍ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്ബത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ െ്രെഡവര്‍, മെയിന്റനന്‍സ് വിഭാഗം എന്നിവരുടെ അഭിപ്രായങ്ങളും ശേഖരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

ഇതു കൂടാതെ തിരുവനന്തപുരം സിറ്റി സര്‍വ്വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റൂട്ട് നമ്ബറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു. തിരുവനന്തപുരം ജില്ലാ ഭരണകൂടം, ഡി.റ്റി.പി.സി യുടെ സാമ്ബത്തിക സഹായത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് വിഭാഗവുമായി ചേര്‍ന്ന് 2016 ല്‍ തിരുവനന്തപുരം നഗരത്തില്‍ റൂട്ട് നമ്ബറിംഗ് നടപ്പാക്കുന്നതിനെ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത റൂട്ട് നമ്ബറിംഗ് സിസ്റ്റം തിരുവനന്തപുരത്തെ സിറ്റി സര്‍വ്വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കുകയാണ്. 

എത്തിച്ചേരുന്ന സ്ഥലത്തിനും സഞ്ചരിക്കുന്ന റൂട്ടിനും പ്രാധാന്യം നല്‍കിയാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ജില്ലകളെ സൂചിപിക്കുന്നതിന് ഇംഗ്ലീഷ് അക്ഷരങ്ങളും സ്ഥലങ്ങള്‍ക്കും അക്കങ്ങളും ചേരുന്ന ഒരു സംവിധാനമാണ് നടപ്പില്‍ വരുത്തുന്നത്. തിരുവനന്തപുരം ജില്ലയെ 4 ഭാഗങ്ങളായി തിരിച്ച് കളര്‍ കോഡിംഗും നടപ്പില്‍ വരുത്തുന്നുണ്ട്. തിരുവനന്തപുരം നഗരം  നീല, നെയ്യാറ്റിന്‍കര, കാട്ടാക്കട  താലൂക്ക്  മഞ്ഞ, നെടുമങ്ങാട് താലുക്ക്  പച്ച, വര്‍ക്കല, ചിറയിന്‍കീഴ് താലുക്കുകള്‍  ചുവപ്പ് എന്നിങ്ങനെയാണ് കളര്‍ കോഡിംഗ് നടത്തിയിരിക്കുന്നത്. കൂടാതെ നമ്ബറിംഗിലും യാത്രക്കാര്‍ക്ക് അനായാസം മനസ്സിലാക്കുന്ന സംവിധാനമാണ് നടപ്പില്‍ വരുത്തുന്നത്. തിരുവനന്തപുരം നഗരം  1,2,3 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകള്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട  താലൂക്ക്  4,5 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകളും, നെടുമങ്ങാട് താലുക്ക്  6, 7 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകളും, വര്‍ക്കല, ചിറയിന്‍കീഴ് താലുക്കുകള്‍  8,9 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്ബരുകളുമാണ് നല്‍കിയിരിക്കുന്നത്. കളര്‍ കോഡിംഗ് ഓടു കൂടിയ റൂട്ട് നമ്ബര്‍ സ്ഥലനാമ ബോര്‍ഡിന്റെ ഇടതു വശത്തും, പ്രസ്തുത സര്‍വ്വീസ് എത് കാറ്റഗറിയാണ് (സിറ്റി ഓര്‍ഡിനറി (ഇഠഥ), സിറ്റി ഫാസ്റ്റ് പാസഞ്ചര്‍ (ഇഎജ)) എന്ന് വ്യക്തമാക്കുന്ന കളര്‍ കോഡിംങ്ങോടു കൂടിയ ചുരുക്കെഴുത്ത് സ്ഥലനാമ ബോര്‍ഡിന്റെ വലതു വശത്തും പ്രദര്‍ശിപ്പിക്കും. സ്ഥലനാമങ്ങള്‍ എഴുതുന്നതിലും കളര്‍ കോഡിംഗ് നടപ്പിലാക്കിയിട്ടുണ്ട്. സിറ്റി ഓര്‍ഡിനറി ബസുകളുടെ സ്ഥലനാമ ബോര്‍ഡുകളില്‍ കറുപ്പ്, നീല നിറങ്ങളിലായിരിക്കും സ്ഥല പേരുകള്‍ എഴുതുക. സിറ്റി ഫാസ്റ്റില്‍ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളായിരിക്കും സ്ഥല പേരുകള്‍ എഴുതുന്നതിന് ഉപയോഗിക്കുക. അന്യ സംസ്ഥാന തൊഴിലാളികള്‍, വിനോദ സഞ്ചാരികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വളരെ സഹായകമായ രീതിയിലാണ് ഈ റൂട്ട് നമ്ബറിംഗ് സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം നഗരത്തിലെ സിറ്റി ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള റൂട്ട് നമ്ബറിംഗ് ആണ് പൂര്‍ത്തിയായിരിക്കുന്നത്. 

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ സംവിധാനത്തിന് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത പരിശോധിച്ച ശേഷം ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും, സംസ്ഥാനത്ത് മുഴുവനായും ഇത് നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതാണ് 

Related News