'ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതല്‍ സ്ത്രീധനം ലഭിക്കുമെന്ന് കിരണ്‍

  • 22/06/2021



കൊല്ലം: വിസ്മയയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കിരണിനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 'ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതല്‍ സ്ത്രീധനം ലഭിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കിരണ്‍ ഉപദ്രവിച്ചിരുന്നതെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്ത് പറഞ്ഞു.

ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് പേടിയുണ്ടെന്ന് വിസ്മയ ഒരു കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ഈ സന്ദേശം ആ കൂട്ടുകാരി ഇപ്പോള്‍ തനിക്ക് അയച്ചിട്ടുണ്ടെന്നും, എല്ലാം പൊലീസിന് നല്‍കിയിട്ടുണ്ടെന്നും വിജിത്ത് വ്യക്തമാക്കി. നൂറ് പവന്‍ സ്വര്‍ണത്തിന് പുറമേ ഒന്നര ഏക്കറോളം സ്ഥലവും, കാറും വിവാഹ സമയത്ത് കിരണിന് നല്‍കിയിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ മദ്യലഹരിയില്‍ വീട്ടിലെത്തിയ കിരണ്‍ സഹോദരിയെ ഉപദ്രവിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ തനിക്കും മര്‍ദനമേറ്റെന്ന് വിജിന്‍ പറയുന്നു. വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നും, കൊലപാതകം തന്നെയാണെന്നുമുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.

Related News