പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു : ഇപ്പോള്‍ അപേക്ഷിക്കാം

  • 22/06/2021


തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു. കൊവിഡ് ബാധിച്ച്‌ വിദേശത്തോ സ്വദേശത്തോ വച്ച്‌ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് ഇത്.

പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്.

അപേക്ഷിക്കേണ്ട വിധം :

www.norkaroots.org എന്ന വെബ് സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ 23/6/20 21 മുതല്‍ ഇതിനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ Norkaroots.org യില്‍ ലഭിക്കും.

Related News