കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വേരിയന്റ് കേരളത്തിലും

  • 22/06/2021


കൊച്ചി: സംസ്ഥാനത്ത് ആദ്യമായി കൊറോണ വൈറസിന്റെ  ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലായി മൂന്ന് പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ രണ്ടു പേര്‍ക്കും ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു.

കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌, ഡെൽഹിയില്‍ നടത്തിയ സാമ്പിളുകളുടെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്‍റ് കണ്ടെത്തിയത്. പാലക്കാട് ജില്ലയില്‍ കൊറോണ ബാധിച്ച്‌ രോഗമുക്തരായ രണ്ടുപേരില്‍ ജനിതക മാറ്റം വന്ന ഡെല്‍റ്റ വേരിയന്‍റ് വൈറസ് ബാധ ഉണ്ടായിരുന്നതായി ഡിഎംഒ ഡോ കെപി റീത്ത സ്ഥിരീകരിച്ചു. അമ്പതു വയസിനടുത്ത പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ബാധ ഉണ്ടായതായി സ്ഥിരീകരിച്ചത്.

Related News