ഇന്ധന നികുതി കുറച്ചാല്‍ സംസ്ഥാനത്തിന് നഷ്ടം: കെ എന്‍ ബാലഗോപാല്‍

  • 22/06/2021



തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറച്ചാല്‍ അത് കൊവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരാന്‍ ഇടയാക്കും. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള നീക്കം അംഗീകരിക്കാനാകില്ല. പെട്രോളും ഡീസലും ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള കേന്ദ്ര നീക്കത്തെ പിന്തുണക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.

പെട്രോളും ഡീസലും ജി എസ് ടി നികുതി ഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ ജി എസ് ടി കൗണ്‍സിലിന് ഹരജിക്കാരന്‍ നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാറിന് കൈമാറാനും കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹരജി സമര്‍പ്പിച്ച മുന്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാറിന്റെ വാദം.

Related News