വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് ഗതാഗത മന്ത്രി

  • 22/06/2021



കൊല്ലം: ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കൊല്ലം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് ഇയാള്‍. പ്രതിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികള്‍ ഇനിയും തുടങ്ങുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്നും വിസ്മയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

അതേസമയം വിസ്മയ കേസില്‍ ഭര്‍ത്താവും മോട്ടോര്‍ വാഹനവകുപ്പ് എ.എം.വി.ഐയുമായ കിരണിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും പ്രതികളായേക്കുമെന്ന് വനിതാ കമീഷന്‍ അംഗം ഷാഹിദ കമാല്‍. കിരണിന്റെ മാതാപിതാക്കള്‍ മാനസികമായും ശാരീരികമായും വിസ്മയയെ പീഡിപ്പിച്ചിരുന്നതായും സഹോദരന്‍ പറഞ്ഞതായി ഷാഹിദ കമാല്‍ പറഞ്ഞു.

Related News