ആരാധനാലയങ്ങള്‍ തുറക്കും, മെഡിക്കല്‍ ക്ലാസുകള്‍ ജൂലൈ 1 മുതല്‍, സ്ത്രീധന പരാതികള്‍ക്കായി പ്രത്യേക സംവിധാനം

  • 22/06/2021



മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമായതിനെ തുടര്‍ന്ന് ക്ലാസ്സ് ജൂലൈ 1 മുതല്‍ തുടങ്ങും.സ്‌കൂള്‍ അധ്യാപകരുടെ വാക്‌സിനേഷന് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കും. കുട്ടികളുടെ വാക്‌സിന്‍ ലഭ്യമാവുന്ന മുറയ്ക്ക് വിതരണം ചെയ്യും. കോവാക്‌സിന്‍ പുതിയ സ്‌റ്റോക്ക് ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. ഒരേ സമയം പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക.

ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള അന്തിമതീരുമാനം മുഖ്യമന്ത്രിക്ക് യോഗം വിട്ടു. പൊതുവായുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ ഒരു ആഴ്ച്ച കൂടി തുടരാന്‍ തീരുമാനമായി. ടെസ്റ്റ് പോസിവിറ്റി ഉയര്‍ന്ന പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും.തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥികളെ 1823 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ 

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.

പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായാണിത്. ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒളിമ്പിക്‌സ് യോഗ്യത നേടിയ 10 പേര്‍ക്കും പാരാലിമ്പിക്‌സിന് യോഗ്യത നേടിയ സിദ്ധാര്‍ത്ഥ ബാബുവിനുമാണ് തുക ലഭിക്കുന്നത്.

വി കെ വിസ്മയ, ജിസ്‌ന മാത്യു, നേഹ നിര്‍മ്മല്‍ ടോം, കെ ടി ഇര്‍ഫാന്‍, മുഹമ്മദ് അനസ്, എം ശ്രീശങ്കര്‍, പി ആര്‍ ശ്രീജേഷ്, പി യു ചിത്ര, എം പി ജാബിര്‍, യു കാര്‍ത്തിക് എന്നിവരാണ് ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങള്‍. ജൂലൈ 23 നാണ് 2021 ഒളിമ്പിക്‌സിന് തുടക്കംകുറിക്കുക.

സ്ത്രീധന പരാതികള്‍ക്കായി പ്രത്യേക സംവിധാനം

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ സ്‌റ്റേറ്റ് നോഡല്‍ ഓഫിസറായി നിയമിച്ചു. 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില മരണങ്ങള്‍ നമ്മെ ഉത്കണ്ഠപ്പെടുത്തുന്നു. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസാരകാര്യമല്ലെന്നും, വിഷയം ഗൗവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതകള്‍ക്കെതിരെ സൈബര്‍ അതിക്രമങ്ങള്‍ക്കെതിരായ പരാതികള്‍ക്കായി അപരാജിത എന്ന ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട് അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കാനും ഈ സംവിധാനം ഉപയോഗിക്കാം.

aparajitha.pol@kerala.govi.in എന്ന വിലാസത്തിലേക്ക് പരാതികള്‍ മെയില്‍ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ള നമ്പര്‍ 9497996992. ഈ നമ്പര്‍ നാളെയാണ് നിലവില്‍ വരിക. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. നമ്ബര്‍ 9497900999, 9497900286.

വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ 'ഡൊമെസ്റ്റിക് കോണ്‍ഫ്‌ളിക്ട് റെസല്യൂഷന്‍ സെന്റര്‍' എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടെ പരാതികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന നടപടിയാണ് ഇത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തരമായി നടപടി സ്വീകരിക്കാനും പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News